തുടര്‍ച്ചയായി പത്താം വര്‍ഷവും രക്തദാന വാരം
ജ്യോതിര്‍ഗമയ രക്തദാന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി തുടര്‍ച്ചയായ പത്താം വര്‍ഷവും പീഡാനുഭവ വാരം രക്തദാന വാരമായി ആചരിച്ചു.പൊരുന്നന്നൂര്‍ സിഎച്ച്‌സിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബിനിജ മെറിന്‍ ഉദ്ഘാടനം ചെയ്തു. ജ്യോതിര്‍ഗമയ കോഓഡിനേറ്റര്‍ കെ.എം ഷിനോജ് അധ്യക്ഷത വഹിച്ചു.അമല്‍ കുര്യന്‍,ബിനീഷ് പടിക്കാട്ട്,ഷക്കീല പള്ളിയാല്‍,സിബി മാത്യു,മുസ്തഫ എന്നിവര്‍ സംസാരിച്ചു.വരുംദിവസങ്ങളില്‍ പൊരുന്നന്നൂര്‍,കല്‍പ്പറ്റ,മേപ്പാടി,ബത്തേരി ബ്ലഡ് ബാങ്കുകളിലായി രക്തദാനം തുടരും.