ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിപ്പിച്ചിരുന്ന 125 പേര്‍ സ്വന്തം വീടുകളിലേക്ക് തിരികെ പോയ സാഹചര്യത്തില്‍ സെന്ററുകളായി ഉപയോഗിച്ചിരുന്ന സ്ഥാപനങ്ങള്‍ വൃത്തിയാക്കി. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം പരിശീലനം ലഭിച്ച പള്‍സ് എമര്‍ജന്‍സി എന്ന സന്നദ്ധ സംഘടനയുടെ വോളണ്ടിയര്‍മാരെ ഉപയോഗിച്ചാണ് കോവിഡ് കെയര്‍ സെന്ററുകള്‍ വൃത്തിയാക്കിയത്. സെന്ററുകളായി പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അറ്റകുറ്റപണികള്‍ ചെയ്യാന്‍ പൊതുമരാമത്ത് ബില്‍ഡിംഗ്‌സ് വിഭാഗത്തിനെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്ന് സെന്ററുകള്‍ അണുവിമുക്തമാക്കും. കോവിഡ് കെയര്‍ സെന്ററുകളായി ഉപയോഗിച്ച സ്ഥാപനങ്ങള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം നോഡല്‍ ഓഫീസറായ ഡി.ടി.പി.സി സെക്രട്ടറി ബി. ആനന്ദ് നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.