പച്ചക്കറി വിത്ത് വിതരണം തുടങ്ങി

0

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുളള പച്ചക്കറി വിത്തുകളുടെ വിതരണം തുടങ്ങി. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യത്തോടെ നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായാണ് വിത്തുകള്‍ വിതരണം ചെയ്യുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകള്‍ തോറും പച്ചക്കറി കൃഷി ആരംഭിക്കാന്‍ ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്തിരുന്നു.  വാര്‍ഡ് മെമ്പര്‍മാര്‍ കൃഷി ഭവനുകളുമായി ബന്ധപ്പെട്ട് ആവശ്യക്കാര്‍ക്ക് വിത്തുകള്‍ എത്തിച്ച് നല്‍കുന്നിതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വീട്ട് വളപ്പില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന വെണ്ട, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയവയുടെ വിത്തുകളാണ് വിതരണം ചെയ്യുന്നത്. വിത്ത് ആവശ്യമുള്ളവര്‍ക്ക് 04936 204151 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!