ചരിത്ര പ്രസിദ്ധമായ പാക്കം സ്രാമ്പി നിലംപതിച്ചു

0

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് പുല്‍പ്പള്ളി പാക്കത്തെ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച് തേക്കിന്‍ കൊട്ടാരം പൂര്‍ണ്ണമായും തകര്‍ന്നത്.കൊളോണിയല്‍ യുഗത്തിന്റെ സ്മരണയിലേക്ക് വെളിച്ചം വീശുന്ന ഒരു സ്മാരകമായിരുന്നു പാക്കം സ്രാമ്പി.ബ്രീട്ടിഷ് ഭരണകാലത്ത് 1886ല്‍ പാക്കം വനത്തില്‍ പണി കഴിപ്പിച്ചതാണ് സ്രാമ്പി, ബ്രിട്ടീഷ് അധികാരികളുടെ സുഖവാസത്തിനും വിശ്രമത്തിനും വനം മേല്‍നോട്ടത്തിനും മൃഗവേട്ടക്കും വേണ്ടിയെല്ലാമാണ് ഇതുണ്ടാക്കിയത്.സ്രാമ്പി എന്ന വാക്ക് കന്നടയില്‍ നിന്നാണ് എത്തിയത് ഇംഗ്ലീഷ് ഭാഷയില്‍ ഹട്ട് കുടില്‍ എന്നാണ് ഇതിനര്‍ത്ഥം.പൂര്‍ണ്ണമായും തേക്കിന്‍ തടിയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മിതി.കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു താമസ സൗകര്യമൊരുക്കിയിരുന്നത്,താഴെ നിന്നും മുകളിലേക്ക് പടികളും നിര്‍മ്മിച്ചിട്ടുണ്ട്. 19-ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ഇവിടെ വൈസ്രായിമാരും,പ്രഭുക്കന്മാരും താമസിച്ചിട്ടുണ്ട്, നൂറ്റാണ്ടിന്റെ പ്രൗഡിയും വയനാട്ടിലെ ബ്രിട്ടീഷ് അധിനിവേശ ചരിത്രവും രേഖപ്പെടുത്തുന്ന ഒരു ചരിത്ര സ്മാരകമാണ് ബ്രിട്ടീഷ് വനപാലകര്‍ക്കായുള്ള പാര്‍പ്പിടമായിരുന്നു സ്രാമ്പി എന്ന് പറയപ്പെടുന്നു.വന്യ ജീവികളെയും കൊടും തണുപ്പിനെയും അതിജീവിക്കാന്‍ കഴിയുന്ന നിര്‍മ്മിതിയാണ് ഇത്.വയനാടന്‍ സ്രാമ്പികളില്‍ ഏറ്റവും വലുതാണ് പാക്കം സ്രാമ്പിയാണ്.പാക്കം സ്രാമ്പി അതേ മാതൃകയില്‍ പുനര്‍ജീവിപ്പിക്കുന്നതിനുള്ള ബ്രഹത് പദ്ധതി വനം വകുപ്പ് വിഭാവനം ചെയ്യുന്നുണ്ട്.ഇതിനായി അവശിഷ്ടങ്ങള്‍ നശിച്ച് പോവാത്ത രീതിയില്‍ സുരക്ഷിതമായി സൂക്ഷിച്ചു വെക്കും.

Leave A Reply

Your email address will not be published.

error: Content is protected !!