തെരുവുനായകള്‍ക്ക് ഭക്ഷണമൊരുക്കി പനമരത്തെ യുവാക്കള്‍

0

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കി ശ്രദ്ധേയമാവുകയാണ് പനമരത്തെ ഒരു കൂട്ടം യുവാക്കള്‍.പനമരം ടൗണിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായകള്‍ക്ക് ഇവര്‍ നല്‍കുന്ന ഭക്ഷണം ഏറെ ആശ്വാസം നല്‍കുകയാണ്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ടൗണിലെ ഹോട്ടലുകളും ഭക്ഷണ ശാലകളും പൂട്ടിയതോടെ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണമില്ലാതെ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട പനമരം പഞ്ചായത്തിലെ കോവിഡ് 19 വൊളണ്ടിയേര്‍സാണ് ഇവയ്ക്ക് പതിവായി ഭക്ഷണം എത്തിച്ചു നല്‍കുന്നത്. കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നും പാകം ചെയ്യുന്ന ഭക്ഷണത്തോടൊപ്പം ബിസ്‌ക്കറ്റുകളും തെരുവുനായകള്‍ക്ക് ഇവര്‍ നല്‍കുന്നുണ്ട്. മനുഷ്യരെ പോലെ തന്നെ ദാഹവും വിശപ്പും ഉള്ള സഹജീവികളോട് ഈ യുവാക്കള്‍ കാണിക്കുന്ന ദയ മാതൃകാപരമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!