നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ സംഘം സ്വന്തം നാടുകളിലേക്ക്

0

കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ സംഘം സ്വന്തം നാടുകളിലേക്ക് യാത്ര തിരിച്ചു.കൊവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് കര്‍ണ്ണാടകയിലെ ബാഗ്ലൂര്‍,മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും സ്വന്തം നാടുകളിലേക്ക് യാത്ര തിരിക്കുകയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ല വിട്ട് പോകാന്‍ പാടില്ലെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് 14 ദിവസമായി കെവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ജില്ലയിലെ ആദ്യത്തെ സംഘമാണ് നീരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി സ്വന്തം നാടുകളിലേക്ക് യാത്ര തിരിച്ചത്. മാര്‍ച്ച് 25നാണ് അന്യസംസ്ഥാനങ്ങളിലെ നിന്നുള്ള ഇവര്‍ തോല്‍പ്പെട്ടി,ബാവലി എന്നിവിടങ്ങളിലൂടെ ജില്ലയിലെത്തിയത്, തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിച്ച് വരുന്ന സ്വകാര്യ ലോഡ്ജുകളില്‍ താമസിച്ച് വരികയായിരുന്നു, അധികൃതരുടെ ഭാഗത്ത് നിന്ന് നല്ല രീതീയിലുള്ള സഹകരണ മാ ണ് ലഭിച്ചതെന്ന് ചാവക്കാട് സ്വദേശി ബിജു പറഞ്ഞു.കുറ്റ്യാടി അടുക്കത്ത് ദാറുസ്സലാമില്‍ റഷാദ്,ഭാര്യ സഹല,മകന്‍ മൂന്ന് വയസ്സുകാരന്‍ അയാന്‍ എന്നീ കുടുംബമുള്‍പ്പെടെ 31 പേരാണ് സന്തോഷത്തോടെ യാത്ര തിരിച്ചത്.സ്വന്തം നാടുകളിലെത്തി വീടുകളില്‍ 14 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മാനന്തവാടി താഹസില്‍ദാര്‍ എന്‍.ഐ ഷാജു പറഞ്ഞു.നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ബിജു, സെക്രട്ടറി കെ.അഭിലാഷ്,മാനന്തവാടി,പയ്യമ്പള്ളി,നല്ലൂര്‍നാട് വില്ലേജ് ഓഫീസര്‍മാരായ സുജിത്ത് ജോസ്,ജോബി ജെയിംസ്,ജയരാജ് എന്നിവരും സംഘത്തെ യാത്രയാക്കാന്‍ എത്തിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!