പറവകള്‍ക്കൊരു നീര്‍ക്കുടം ക്യാമ്പയിന് തുടക്കമായി
വെള്ളമുണ്ട:മാറിനില്‍പ്പിന്റെ ഈ കാലത്ത് ചേര്‍ത്തുപിടിക്കലും നന്മയാണ്. മനുഷ്യരെ മാത്രമല്ലനമ്മുടെ സഹജീവികളായ ജീവികളെയല്ലാം. ഒരു കുടത്തില്‍ ഇത്തിരി വെള്ളം വെച്ചു കൊണ്ട് പക്ഷികള്‍ക്ക് കൂടി നീര് ഒരുക്കാന്‍ എംഎസ്എഫ് ആരംഭിച്ച പറവകള്‍ക്ക് ഒരു നീര്‍ക്കുടം കാമ്പയിന് വെള്ളമുണ്ട പഞ്ചായത്തിലും തുടക്കമായി.ഏപ്രില്‍1 മുതല്‍ 15വരെയാണ് ഈ വര്‍ഷത്തെ ക്യാമ്പയിന്‍.കോവിഡ് ഭീതിയില്‍ എല്ലാവരും ലോക് ഡൗണില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ പ്രവര്‍ത്തകരും അവരവരുടെ വീടുകളില്‍ പറവകള്‍ക്ക് നീര്‍ക്കുടം ഒരുക്കിയാണ് ഈ ക്യാമ്പയിന്റെ ഭാഗമാവുന്നത്.