ജില്ലയിലെ മാംസവ്യാപാരം നിലക്കുന്നു.കൊവിസ് 19 ന്റെ സാഹചര്യത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഉരുക്കള്‍ എത്താത്തതാണ് മാംസ വ്യാപാര മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജില്ലയിലേക്ക് അറവുമാടുകളെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തിച്ചിരുന്നത്. എന്നാല്‍ കോവിഡ് 19- പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എല്ലാം അടച്ചു. ഇതോടെ ഉരുക്കള്‍ ജില്ലയിലേക്ക് എത്തുന്നില്ല .ഇതിനുപുറമേ പ്രാദേശികമായുള്ള കൊടുക്കല്‍ വാങ്ങലുകളും നടക്കാതെ വന്നതോടെ മാംസ വ്യാപാര ശാലകള്‍ പൂട്ടി തുടങ്ങി. ഒരാഴ്ചയില്‍ ജില്ലയിലേക്ക് ശരാശരി 500 മുതല്‍ 600 വരെ ഉരുക്കളെയാണ് എത്തിച്ചിരുന്നത്.എന്നാല്‍ ചെക്ക് പോസ്റ്റുകള്‍ അടച്ചതോടെ ഇവയുടെ വരവും നിലച്ചിരിക്കുകയാണ്.ഉരുക്കള്‍ ഇല്ലാതെ ആയതോടെ രണ്ടോ മൂന്നോ ദിവസം കൊണ്ട് മുഴുവന്‍ മാംസ വ്യാപാര സ്ഥാപനങ്ങളും പൂട്ടുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.ആയിരത്തോളം ആളുകള്‍ ഈ മേഖലകൊണ്ട് ഉപജീവനം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ അവശ്യ ഭക്ഷ്യവസ്തുവെന്ന നിലയില്‍ സര്‍ക്കാര്‍ ഇടപ്പെട്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഉരുക്കളെ കൊണ്ടുവരുന്നതിനുള്ള തടസ്സങ്ങള്‍ നീക്കണമെന്നാണ് ആവശ്യമുയരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.