മാനന്തവാടിയില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണം നടത്തി
മാനന്തവാടിയില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണം നടത്തി,ലോക്ക് ഡൗണും,നിരോധനാജ്ഞയും ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പോലിസ് ജില്ലയില്‍ നടത്തുന്ന ക്യാമറ നിരീക്ഷണത്തിന്റ് ഭാഗമായാണ് മാനന്തവാടിയില്‍ സിഐ എം.എം അബ്ദുല്‍ കരീമിന്റ് നേതൃത്വത്തില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തിയത്.തുടര്‍ന്ന് നാലാംമൈല്‍ രണ്ടേ നാല് എന്നിവിടങ്ങളിലും ഡ്രോണ്‍ നിരീക്ഷണ പറക്കല്‍ നടത്തി.ക്യാമറ കണ്ണില്‍ അകപ്പെടുന്നവര്‍ നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ 202 ലെ എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം 10000 രൂപ പിഴയും രണ്ട് വര്‍ഷം തടവും ശിക്ഷ ലഭിക്കും.