മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ 5 വരെ

0

ജില്ലയിലെ മെഡിക്കല്‍ ഷോപ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെയായി ക്രമീകരിക്കാന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന മെഡിക്കല്‍ ഷോപ്പ് ഉടമകളുടെ യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അധ്യക്ഷത വഹിച്ചു. ഓരോ ടൗണിലും ഒരു മെഡിക്കല്‍ ഷോപ്പ് രാത്രി 8 വരെ പ്രവര്‍ത്തിക്കും. ഏത് ഷോപ്പാണ് ഇങ്ങനെ പ്രവര്‍ത്തിക്കേണ്ടതെന്ന കാര്യം ഷോപ്പുടമകളുടെ സംഘടന തീരുമാനിക്കും. നല്ലൂര്‍നാട് കാന്‍സര്‍ സെന്ററിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യാന്‍ നാലാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയെ ചുമലതലപ്പെടുത്തിയതായും കളക്ടര്‍ പറഞ്ഞു.

 

മരുന്നുകളുടെ വിതരണത്തിന് നിയോഗിക്കപ്പെടുന്ന വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും കയറ്റിറക്ക് തൊഴിലാളികള്‍ക്കും പാസ് അനുവദിക്കും. മെഡിക്കല്‍ ഷോപ്പിലെ 3 വീതം ജീവനക്കാര്‍ക്കും പാസ് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്ന് മരുന്നുകളുമായി വരുന്ന വാഹനങ്ങള്‍ക്ക് ജില്ലയിലേക്കുളള പ്രവേശനത്തില്‍ ഇളവുണ്ടാകും. ഷോപ്പുകളില്‍ എത്തുന്നവര്‍ അകലം പാലിക്കുന്നതിന് സംവിധാനമൊരുക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. മരുന്നുകള്‍ വീടുകളില്‍ എത്തിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ സന്നദ്ധം വളണ്ടിയര്‍മാരെ ഇതിനായി നിയോഗിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!