ജില്ലയില്‍ ഇന്ന് 605 പേര്‍ കൂടി നിരീക്ഷണത്തില്‍.

0

ഇതോടെ ആകെ 8511 പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതില്‍ കോവിഡ് 19 സ്ഥിരീകരിച്ച 3 ഉള്‍പ്പെടെ 13 പേര്‍ ആശുപത്രിയിലും 8498 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇന്ന് 13 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ അയച്ച 109 സാമ്പിളുകളില്‍ 74 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 71 നെഗറ്റീവും 3 പോസിറ്റീവുമാണ്. 35എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1278 വാഹനങ്ങളിലായി എത്തിയ 1954 ആളുകളെ സ്‌ക്രീനിംഗിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!