ആരോഗ്യ വകുപ്പിന്റെ ഉത്തരവ് വിവാദത്തിലേക്ക്
സെല്‍ഫ് ക്വാറന്റൈന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് കൊവിഡ് 19 ന്റെ പ്രധാന ചുമതല നല്‍കിയ ആരോഗ്യ വകുപ്പിന്റെ ഉത്തരവ് വിവാദത്തിലേക്ക്.എന്നാല്‍ ഇത് സംബന്ധിച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക.അതെ സമയം താന്‍ തിരിച്ച് ജോലിയില്‍ പ്രവേശിച്ചതായും ലീവ് അപേക്ഷ പുറത്ത് വന്നതെങ്ങനെയെന്ന് അറിയില്ലന്നും ഡോ.അബ്ദുള്‍ റഷീദ്.മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഗൈനോ കോളജിസ്റ്റ് ഡോ.അബ്ദുള്‍ റഷീനെ ക്വാളിറ്റി&ഇന്‍ഫെക്ഷന്‍ കണ്‍ട്രോണ്‍ ആക്ടിവിറ്റീസ് ഇന്‍ക്ലൂഡിംഗ് കൊവിഡ് 19 ന്റെ നോഡല്‍ ഓഫീസറായാണ് നിയമിച്ചത്.നിയമന ഉത്തരവിറങ്ങിയത് മാര്‍ച്ച് 26ന് എന്നാല്‍ 24ന് തന്നെ ഡോ.റഷീദ് തനിക്ക് ലീവ് വേണമെന്നാവശ്യപ്പെട്ട് ജില്ലാ ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കിയിരുന്നു തന്റെ മകന്‍ കഴിഞ്ഞ ദിവസം ബംഗലൂരില്‍ നിന്നും വന്നതിനാല്‍ സെല്‍ഫ് ക്വാറന്റൈല്‍ലില്‍ ആണെന്നും സ്രവം പരിശോധനക്ക് അയച്ചതായും പരിശോധന ഫലം വരുന്നവരെ തനിക്കും ലീവ് അനുവദിക്കണമെന്നാണ് അപേക്ഷ നല്‍കിയത്.ഇതിന്‍മേല്‍ നടപടി സ്വീകരിക്കും മുന്‍പ് കൊവിഡ് – 19 ന്റെ നോഡല്‍ ഓഫീസറായി നിയമിച്ച ഉത്തരവാണ് ഇപ്പോള്‍ വിവാദത്തിലായത്.അതെ സമയം പുറത്ത് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് ഡി.എം.ഒ.ഡോ.ആര്‍.രേണുക അറിയിച്ചു.അതെ സമയം താന്‍ ജോലിയില്‍ തിരിച്ച് കയറിയതായും താന്‍ നല്‍കിയ ലീവ് അപേക്ഷ എങ്ങനെ പുറത്ത് വന്നു എന്നത് അറിയില്ലന്നുമാണ് ഡോ.റഷീദ് പറയുന്നത്