കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയിലേക്കുള്ള മുഴുവന്‍ സര്‍വ്വീസുകളും കെഎസ് ആര്‍ ടിസി നിര്‍ത്തി. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാറിന്റെ നിര്‍ദേശപ്രകരമാണ് സര്‍വ്വീസുകള്‍ നിര്‍ത്തിയത്. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍ടിസിയുടെ സര്‍വ്വീസുകളും നിര്‍ത്തി. തമിഴ്നാട്ടിലേക്കുള്ള സര്‍വ്വീസുകള്‍ കഴിഞ്ഞദിവസം നിര്‍ത്തിയിരുന്നു.ഇന്നുരാവിലെ പതിനൊന്നുമണിയോടെയാണ് കേരളത്തില്‍ നിന്നുള്ള കെഎസ് ആര്‍ ടിസി സര്‍വ്വീസുകള്‍ നിറുത്തണമെന്ന നിര്‍ദേശം കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതോടെ അതിര്‍ത്തികടന്നുള്ള സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും കെ.എസ്ആര്‍ടിസി നിറുത്തുകയായിരുന്നു. കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് പോകുന്ന ദീര്‍ഘദൂര സര്‍വ്വീസുകളടക്കം നിറുത്തിയതില്‍പ്പെടും. നിലവില്‍ കര്‍ണാടകയിലുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇന്ന് രാത്രിയോടെ അതിര്‍ത്തി ചെക്പോസ്റ്റ് കടക്കണമെന്നാണ് കര്‍ണാടക സര്‍ക്കാറിന്റെ നിര്‍ദേശം. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വ്വീസുകളും കര്‍ണാടക സര്‍ക്കാര്‍ നിറുത്തിയിട്ടുണ്ട്. ദിനംപ്രതി സുല്‍ത്താന്‍ ബത്തേരി – മൈസൂര്‍ റോഡില്‍ 40-ാളം സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. സര്‍വ്വീസ് നിറുത്തയതോടെ കര്‍ണാടകത്തിലേക്ക് പോകുന്നതിന് എത്തിയ യാത്രക്കാരെ ബത്തേരിയില്‍ ഡിപ്പോയില്‍ നിന്ന് തിരിച്ചയച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.