റോഡില്‍ വാഴനട്ടും റീത്തുവെച്ചും പ്രതിഷേധം

0

കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും പാണ്ടംക്കോട് പനിക്കാക്കുനി റോഡ് നന്നാക്കാത്തതിനെതിരെ നാട്ടുകാര്‍ റോഡില്‍ വാഴ നട്ടും റീത്ത് വെച്ചും പ്രതിഷേധിച്ചു.പടിഞ്ഞാറത്തറ രണ്ടാം വാര്‍ഡിലെ വികസന മുരടിപ്പിനെതിരെ ശക്തമായ സമര നടപടികള്‍ക്ക് നേതൃത്വം നല്‍കാനാണ് പ്രദേശവാസികളുടെ തീരുമാനം. ഇരുചക്രവാഹനങ്ങടക്കം അപകടത്തില്‍പെടുന്ന സ്ഥിതിയാണിപ്പോള്‍. മഴ പെയ്താല്‍ കാല്‍നട യാത്രക്ക് പോലും സാധ്യമല്ലാത്ത വിധം ദയനീയമാണ് റോഡിന്റെ അവസ്ഥ. ഈ റോഡിന് ശേഷം വന്ന പല റോഡുകളുടെയും പണി പൂര്‍ത്തികരിച്ചത് റോഡിനോടുള്ള അവഗണനക്കു തെളിവാണെന്നും നാട്ടുകാര്‍ ആരോപിച്ചു.പാണ്ടംകോട് നിന്നും പടിഞ്ഞാറത്തറ സ്‌കൂളിലേക്ക് നിരവധി കുട്ടികള്‍ ദിനംപ്രതി ആശ്രയിക്കുന്ന റോഡാണിത്. മഴക്കാലമായാല്‍ പ്രായമായവരെ അത്യാവശ്യ ഘട്ടങ്ങളില്‍ ആശുപത്രിയില്‍ എത്തിക്കാനാവാതെ ദുരിതം അനുഭവിക്കുകയാണ് പ്രദേശവാസികള്‍. റോഡിന്റെ ശോചനീയാവസ്ഥക്ക് എത്രയും പെട്ടന്ന് പരിഹാരം കണ്ടില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും വാര്‍ഡ് മെമ്പറുടെ സ്വജന പക്ഷപാതത്തിനെതിരെ ശക്തമായ സമരത്തിനും നേതൃത്വം നല്‍കാാനാണ് നാട്ടുകാരുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!