കൊറോണ വൈറസിനെതിരെ ജാഗ്രത ഊര്‍ജ്ജിതപെടുത്തുന്നതിന്റെ ഭാഗമായി കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പില്‍ വരുത്തിയ മാര്‍ഗങ്ങള്‍ ശ്രദ്ധേയമാകുന്നു.കമ്പളക്കാട് ടൗണിലെ പ്രധാന ബസ്്റ്റോപ്പുകളിലെല്ലാം ബ്രൈക്ക്ചെയിന്‍ ക്യാമ്പൈനിന്റെ ഭാഗമായി കൈകള്‍ സാനിറ്റൈസേഷന്‍ ഉപയോഗിച്ച് വൃത്തിയാക്കാനുള്ള സൗകര്യങ്ങല്‍ ഏര്‍പെടുത്തി. കൂടാതെ ബസ്റ്റോപ്പും പരിസരവുമെല്ലാം വ്യാപാരി വ്യവസായി ഏകോപന സമിതി പപ്രവര്‍ത്തകരും യൂത്ത് വിംഗ് പ്രവര്‍ത്തകരും ചേര്‍ന്ന് കഴുകി വൃത്തിയാക്കുകയും ചെയ്തു.നിരവധി അന്യസംസ്ഥാന തൊഴിലാളികളും മറ്റും പാര്‍ക്കുന്ന കമ്പളക്കാട് പ്രദേശത്ത് ഇത്തരത്തില്‍ മുന്‍കരുതലുകള്‍ അത്യാവശ്യമാണ്.ടൗണില്‍ വരുന്ന യാത്രക്കാരും നാട്ടുകാരുമെല്ലാം കൈകള്‍ സാനിറ്റൈസേഷന്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതില്‍ വളരെയധികം സഹകരിക്കുന്നുമുണ്ടെന്നുള്ളതാണ് പ്രധാനമായും എടുത്തു പറയേണ്ടത്്.
Sign in
Sign in
Recover your password.
A password will be e-mailed to you.