വേനല്‍ ചൂട് കനത്തതോടെ കുടിയേറ്റ മേഖലയില്‍ കാര്‍ഷിക വിളകള്‍ വാടിക്കരിയുന്നു. ഒരാഴ്ച്ചയായി അസഹ്യമായ ചൂടാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത.് കര്‍ണ്ണാടകയില്‍ നിന്നുള്ള ചൂട് കാറ്റും കൃഷിക്ക് ദോഷകരമായി.
അതിര്‍ത്തിയില്‍ കാട് കത്തിയതോടെ ചൂട് ഏറിയിട്ടുണ്ട്. തുടര്‍ച്ചയായി ചൂട്കാറ്റ് വീശിയാല്‍വിളകള്‍ ഇനിയും കരിഞ്ഞുണങ്ങും.
കഴിഞ്ഞ വര്‍ഷം മുള്ളന്‍ക്കൊല്ലി പഞ്ചായത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി കരിഞ്ഞുണങ്ങിയിരിക്കുന്നു. ഇക്കൊല്ലവും അത്തരത്തില്‍ ഒരു നാശമുണ്ടായാല്‍ കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ നാശമാകും ഫലം. പശിമയാര്‍ന്ന കറുത്ത മണ്ണ് വേനല്‍ ആരംഭത്തില്‍ തന്നെമണ്ണു വിണ്ടു കീറുകയാണ്. ജലസേചനമില്ലാതെ ഇത്തരം കൃഷിയിടങ്ങളില്‍ ഒരു കൃഷിയും വിജയിക്കില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്. തോടുകളില്‍ നീരാഴുക്ക് ഇല്ലാതായതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്. കാപ്പി, കുരുമുളക്, കവുങ്ങ് തുടങ്ങിയ കൃഷികളാണ് വ്യാപകമായി കരിഞ്ഞുണങ്ങുന്നത്.സര്‍ക്കാര്‍ വരള്‍ച്ചയെ പ്രതിരോധിക്കാനായി ഓരോ വേനലിലും നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും എന്നാല്‍ വേനലിനു ശേഷം ശക്തമായ മഴ പെയ്യുന്നതോടെ വരള്‍ച്ച യെ എല്ലാവരും മറക്കുന്ന അവസ്ഥയാണ് കുടിയേറ്റ മേഖലയില്‍ ഉണ്ടാക്കുന്നത്. ഉള്ള കൃഷികള്‍ പോലും കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.