തടയണ നിര്‍മ്മിച്ച് മാതൃകയായി മിറക്കിള്‍ യൂത്ത് ക്ലബ്
തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഒരു ദേശത്തിന്റെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തടയണ നിര്‍മ്മിച്ച് തേറ്റമല മിറക്കിള്‍ യൂത്ത് ക്ലബ് മാതൃകയായി.അഞ്ചു വര്‍ഷം മുന്‍പുവരെ കടുത്ത വരള്‍ച്ചയുടെ പിടിയിലായിരുന്നു തേറ്റമലയും പരിസര പ്രദേശവും. എന്നാല്‍ മിറാക്കിള്‍ യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍ സമീപത്തുകൂടെ ഒഴുകുന്ന തോട്ടില്‍ തടയണ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ സമീപപ്രദേശത്തെ കിണറുകള്‍ ജല സമൃദ്ധം ആവുന്ന കാഴ്ചയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി നാട് കാണുന്നത്.ശാസ്ത്രീയമായ രീതിയില്‍ ചണ ചാക്കുകള്‍ ഉപയോഗിച്ചാണ് തടയണ നിര്‍മ്മിക്കുന്നത്. ക്ലബ്ബിലെ മുഴുവന്‍ അംഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്, തേറ്റമല എന്ന തേയില ചെടികളുടെ നാടിന്റെ പൂര്‍ണ പിന്തുണയുണ്ട്, ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും തടയണ നിര്‍മ്മിക്കുന്നുണ്ട് എങ്കിലും. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി, തടയണകള്‍ കൃത്യമായി പരിപാലിക്കുന്ന രീതിയിലാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനം, ഓരോ ദിവസവും തടഞ്ഞുനിര്‍ത്തുന്ന വെള്ളത്തിന്റെ കൃത്യമായ അളവ് ശേഖരിക്കുകയും ചെയ്യുന്നുണ്ട് ഇന്ന് തടയണ നിര്‍മ്മാണത്തിന്, ക്ലബ്ബ് പ്രസിഡണ്ട് തോമസ് മുട്ടത്തില്‍, ക്ലബ് സെക്രട്ടറി അനീഷ്, ജോയി കുറനയില്‍, അന്‍വര്‍, ജോസഫ്,ഷാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.