നാട്ടുകാർക്ക് ദുരിതം പേറി കണിയാരം ഹൈസ്കൂൾ ചൂട്ടകടവ് റോഡ്

0

നാട്ടുകാർക്ക് ദുരിതം പേറി കണിയാരം ഹൈസ്കൂൾ ചൂട്ടകടവ് റോഡ്. ഒരു ഭാഗത്ത് പൈപ്പ് ലൈൻ പണി നടക്കുമ്പോൾ മറു ഭാഗത്ത് തൊഴിലുറപ്പിൽ ഓവുചാൽ നിർമ്മാണം ചുരുക്കി പറഞ്ഞാൽ വഴിനടക്കാൻ പോലും പറ്റാത്ത അവസ്ഥ. ദുരിതം പേറുന്നതാവട്ടെ സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും ലക്ഷങ്ങൾ മുടക്കി സോളിംഗ് നടത്തിയ ഭാഗം കുഴിയാക്കിയാണ് പൈപ്പ് ലൈൻ ഇടുന്നതും

പൊതുവെ തിരക്കേറിയ റോഡാണ് കണിയാരം ഹൈസ്കൂൾ ചൂട്ടക്കടവ് റോഡ്. മുന്ന് വിദ്യാലയാളിലെ വിദ്യാർത്ഥകൾ യാത്ര ചെയ്യുന്ന റോഡ്. മാനന്തവാടിയിൽ ഗതാഗത തടസമുണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് ഇതുവഴിയാണ്. റോഡിന്റെ വീതിയാകട്ടെ വെറും മൂന്ന് മീറ്ററും, ഇതിനിടെ ലക്ഷങ്ങൾ ചിലവഴിച്ച് നഗരസഭ റോഡിന്റെ ഇരുഭാഗവും സോളിംഗ് നടത്തി വീതി കൂട്ടി. വീതി കൂട്ടി ദിവസങ്ങൾകകം കുടിവെള്ള പദ്ധതി പൈപ്പ് ഇടൽ പ്രവർത്തി അതും സോളിംഗ് ചെയ്ത ഭാഗത്തിന്റെ നടവിലൂടെ .ഇതോടെ സോളിംഗ്  ചെയ്ത ഭാഗവും റോഡും കുളമായി. ഇപ്പോഴാവട്ടെ വിദ്യാർത്ഥികൾക്കടക്കം വഴി നടക്കാൻ പറ്റാത്ത അവസ്ഥയും
ഇപ്പോഴാവട്ടെ ലക്ഷങ്ങൾ മുടക്കി സോളിംഗ് ചെയ്തതും പോയി നാട്ടുകാരുടെ ദുരിതം ഏറുകയും ചെയ്തു. കുടിവെളള പൈപ്പ് വേണ്ടന്ന അഭിപ്രായം നാട്ടുകാർക്കില്ല പക്ഷെ പ്രവർത്തി ചെയ്യുമ്പോൾ മുൻ വിധിയോടെ വേണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. നാട്ടിൽ വികസനം വരുന്നത് ഏത് പ്രദേശത്തും സ്വാഗതം ചെയ്യുകയാണ് പതിവ്. പക്ഷെ കണിയാരം ഹൈസ്കൂൾ ചൂട്ടക്കടവ് റോഡിൽ വികസനമെത്തിയപ്പോൾ നാട്ടുകാർക്ക് ലഭിച്ചത് ദുരിതം മാത്രം
Leave A Reply

Your email address will not be published.

error: Content is protected !!