സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍ തലമുറകളെ വഴിതെറ്റിക്കും

0

പൊതുസമൂഹത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ വിശ്വാസ്യത ആര്‍ജ്ജിക്കണമെന്ന് വയനാട് പ്രസ് ക്ലബ്ബില്‍ നടന്ന മാധ്യമ സെമിനാര്‍ അഭിപ്രായപ്പെട്ടു. ആര്‍ക്കും വാര്‍ത്തകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും സാധിക്കുന്ന കാലത്ത് സാമൂഹ്യ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളുടെ ഉറവിടങ്ങളാകരുത്.സമൂഹത്തിന്റെ പരിച്ഛേദമായി അതിവേഗം വളരുന്ന സാമൂഹ്യമാധ്യമങ്ങള്‍ വിശ്വാസ്യതയുള്ള ഉള്ളടക്കമാണ് പ്രചരിപ്പിക്കേണ്ടത്. തെറ്റായ വിവരവിനിമയം സമൂഹത്തെ ആകെ വഴിതെറ്റിക്കും.അതിവേഗമുള്ള മത്സരത്തിനിടയില്‍ ഉറവിടങ്ങളുടെ ആധികാരിക പരിശോധിക്കപ്പെടുന്നില്ല. ഇത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ വളരെയേറെയാണ്.

വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പൊതുസമൂഹത്തില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രതിബദ്ധതയ്ക്ക് വിള്ളലുണ്ടാക്കുന്നു.സ്വതന്ത്രമായ ചിന്തകളും ആശയങ്ങളും പങ്കുവെക്കുന്ന ഇടങ്ങളായാണ് സാമൂഹ്യമാധ്യമങ്ങളെ പരിഗണിക്കുന്നത്.അതിവേഗത്തില്‍ വിവരങ്ങള്‍ പങ്കിടുന്നത് വഴി പല വിഷയങ്ങളിലും പ്രയോജനപ്പെടുന്നുമുണ്ട്. ഇത്തരത്തിലുള്ള വേഗതകള്‍ മുതലാക്കി അപകീര്‍ത്തികരവും നാഥനില്ലാത്തതുമായ വാര്‍ത്തകള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്കും കുറവില്ല. സൈബര്‍ കോസുകള്‍ കൈകാര്യം ചെയ്യുന്ന ബെഞ്ചുകള്‍ ഇതോടെ കോടതികളിലും പരിഗണനയിലാണ്. ദിവസവും പെരുകുന്ന പരാതികള്‍ സൂചിപ്പിക്കുന്നതും സമൂഹ മാധ്യമങ്ങളുടെ തെറ്റായ ഇടപെടലുകളാണ്.ഇന്‍ഷര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.സജീവന്‍ അധ്യക്ഷനായുരുന്നു. സാമൂഹ്യമാധ്യമവും മുഖ്യധാര മാധ്യമങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കര്‍ണ്ണാടക ഹൈക്കോടതി സൈബര്‍ അഭിഭാഷകന്‍ ജിജില്‍ ജോസഫ് ക്ലാസ്സെടുത്തു. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖരന്‍, പി.ഒ ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!