ഐസിയുടെ രാജിക്കുപിന്നില്‍ ലീഗ് സമ്മര്‍ദ്ദമെന്ന് പി.ഗഗാറിന്‍

0

സുല്‍ത്താന്‍ ബത്തേരിയിലെ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് എന്‍എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഐ. സി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെക്കാന്‍ കാരണമന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍. രാക്കുരക്ക് വിഷയത്തില്‍ ബദല്‍പാത നിര്‍ദേശിച്ച് കത്ത് നല്‍കിയ എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്ന് ആരോപിച്ചും എംഎല്‍എ രാജിവെക്കണമെന്നാവശ്യപ്പെട്ടും എല്‍ഡിഎഫ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചിക്കബര്‍ഗി ബദല്‍ പാതയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ഗതാഗത മന്ത്രിക്ക് അയച്ചതിലൂടെ എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ വയനാടന്‍ ജനതയെ വഞ്ചിച്ചെന്നാരോപിച്ചും എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടും എല്‍ഡിഎഫ് ജില്ലാകമ്മറ്റി എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് സുല്‍ത്താന്‍ ബത്തേരി മുസ്ലിംലീഗ് നേതൃത്വത്തിന്നെതിരെ പി. ഗഗാറിന്‍ വിമര്‍ശനവുമായെത്തിയത്. സുല്‍ത്താന്‍ ബത്തേരിയിലെ ലീഗിന്റെ സമ്മര്‍്ദ്ദമാണ് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും എം.എല്‍എ രാജിവെക്കാന്‍കാരണം. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ എന്‍.എച്ച് 766ന് ബദല്‍ നിര്‍ദേശിച്ചുവെന്നാരോപിച്ച എംഎല്‍എ ഐസി ബാലകൃഷ്ണന്‍ തന്നെ പുതിയബദല്‍ പാത പരാമര്‍ശിച്ച് കത്ത് നല്‍കിയത് വയനാടന്‍ ജനതയോട് കാണിച്ച വഞ്ചനയാണന്നും അദ്ദേഹം ആരോപിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ. വി മോഹനന്‍ അധ്യക്ഷനായിരുന്നു. വിജയന്‍ ചെറുകര, വി. പി വര്‍ക്കി, പി. കെ ബാബു, മുഹമ്മദ് പഞ്ചാര, സുരേഷ് താളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വതന്ത്രമൈതാനിയില്‍ നിന്നുമാരംഭിച്ച മാര്‍്ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍്ച്ച് കൈപ്പഞ്ചേരി റോഡില്‍ പൊലിസ് തടഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!