കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്ക്

0

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരിക്ക്. പരിക്കേറ്റ വിളമ്പുകണ്ടം സ്വദേശികളായ പാടിക്കുന്നേല്‍ സുധ (56) മകന്‍ ശ്രീജിത്ത് (36) ഭാര്യ രമ്യ (33) മക്കളായ സൂര്യജിത്ത് (12) ഹരിജിത്ത് (8) ശ്യാംജിത്ത് (8) കിരണ്‍ജിത്ത് (4) ശ്രീജിത്തിന്റെ അമ്മാവന്‍ തച്ചറോത്ത് ശ്രീധരന്‍ (60) ഭാര്യ ശാരദ (56) എന്നിവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12.45 ന് അഞ്ച്കുന്ന് ആറാംമൈലില്‍ വെച്ചാണ് സംഭവം. തിരുനെല്ലി അമ്പലത്തില്‍ പോയി തിരിച്ച് സ്വദേശത്തേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും എതിരെ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!