വേറിട്ട അനുഭവമായി പഠനോത്സവം
എടവക വാളേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പഠനോത്സവം വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും അണിനിരന്ന ഘോഷയാത്രയോടെയാണ് പരിപാടി തുടങ്ങിയത്. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പാത്തുമ്മയുടെ ആട് എന്ന വിശ്വ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചു. പ്രധാന അധ്യാപകന്‍ കെ വാസുദേവന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി. പിടിഎ പ്രസിഡണ്ട് ഷിബി മേക്കര ഉദ്ഘാടനം ചെയ്തു. ചാക്കോ എം സി, ജിന്‍സി ജോണ്‍സണ്‍, ആലീസ് ജോസഫ്, സൗമ്യ കെ രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.