തരിയോട് ജി എല്‍ പി സ്‌കൂളില്‍ പഠന മികവിന്റെ ഉത്സവം സംഘടിപ്പിച്ചു. പഠനോത്സവം പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആന്‍സി ആന്റണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷനായിരുന്നു. കൊച്ചു കൊച്ചു കഥകള്‍, പരീക്ഷണങ്ങള്‍, പാട്ടുകള്‍, നാടകങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അവതരണങ്ങള്‍ തുടങ്ങിയവ കുട്ടികളിലെ പ്രതിഭകളെ വിളിച്ചോതുന്നതായി.തരിയോട് സഹകണ ബാങ്ക് പ്രസിഡന്റ് കെ എന്‍ ഗോപിനാഥന്‍, സെക്രട്ടറി തോമസ്, അഷ്‌റഫ് തയ്യില്‍, എന്‍ ടി രാജീവന്‍, സന്തോഷ് കോരംകുളം, സിനി അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.