ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ അന്തിയുറങ്ങാന്‍ തെരുവോരം എന്ന പ്രമേയവുമായി 29ന് വൈകുന്നേരം കല്‍പ്പറ്റയില്‍ രാപകല്‍ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുടുംബസമേതമാണ് ആദിവാസികള്‍ കല്‍പ്പറ്റ തെരുവിലെത്തുക, 1925 ഹെക്ടര്‍ സ്ഥലം സുപ്രീം കോടതി വിധി പ്രകാരം വനം വകുപ്പ് ആദിവാസികള്‍ക്ക് വിട്ടു നല്‍കണം, 4800 ഏക്കര്‍ ഭൂമി വിതരണം ചെയ്യാന്‍ വനം വകുപ്പ് തയ്യാറായിട്ടില്ല, സുപ്രീംകോടതി വിധി പ്രകാരം അനുവദിച്ച ഭൂമി ഉടന്‍ വിതരണം ചെയ്യണം, ആദിവാസികളുടെ സംവരണം സംബന്ധിച്ച് സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വാര്‍ത്താ സമ്മേളനത്തില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ., ആദിവാസി ക്ഷേമ സമിതി ജില്ലാ പ്രസിഡണ്ട് സീത ബാലന്‍,സെക്രട്ടറി വാസുദേവന്‍,സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കേശവന്‍,സമരസഹായ സമിതി വൈസ് ചെയര്‍മാന്‍ പി.എം. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post