കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ പ്രശ്നങ്ങള്‍ പരിഹരികുന്നതിന് ഇടപെടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.സിഒഎ 12-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിലയന്‍സ് പോലുള്ളവരുടെ കുത്തക സ്വഭാവം ഗവമെന്റ് അംഗീകരിക്കുകയില്ലെന്നും സുധാകരന്‍ പറഞ്ഞു.ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് കേബിള്‍ ടിവി ഓപ്റേറ്റര്‍മാര്‍ക്ക് പിന്തുണയുണ്ടാകണമെന്ന് പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു.സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌ക്കാരിക ഘോഷയാത്ര അക്ഷരനഗരിക്ക് ആസ്വാദനത്തിന്റെ നവ്യാനുഭവം പകര്‍ന്ന് നല്‍കി.നാഗമ്പടം പോപ് മൈതാനിയില്‍ നിന്നും ആരംഭിച്ച സാംസ്‌ക്കാരിക ഘോഷയാത്ര നഗരം ചുറ്റി സമ്മേളന നഗരിയില്‍ സമാപിച്ചു.ഘോഷയാത്രയും ഘോഷയാത്രയില്‍ അണിനിരന്ന കലാരൂപങ്ങളും സിഒഎ സംസ്ഥാന സമ്മേളനത്തിന്റെ പ്രൗഡി വിളിച്ചോതുന്നതവയായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.