ചമ്പംകുനി ക്ഷേത്രം: പ്രതിഷ്ഠാദിന മഹോത്സവം
കരിങ്ങാരി ചമ്പംകുനി വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും കളമെഴുത്ത് പാട്ടും ഫെബ്രുവരി 22,23 തീയ്യതികളില്‍ നടക്കും.ശനിയാഴ്ച രാവിലെ 10.30 ന് നിറപറയെടുപ്പ് തുടങ്ങും,വൈകീട്ട് 7.30 ന് കലാസന്ധ്യ അരങ്ങേറും.ഞായറാഴ്ച രാവിലെ 6.30 ന് ഗണപതിഹോമം,8ന് ഉഷപൂജ,10 ന് കലശപൂജ,11 ന് കലാശാഭിഷേകം എന്നിവ നടക്കും.വൈകീട്ട് 7ന് ഡോ.പി.നാരായണന്‍ നായര്‍ അദ്ധ്യാത്മിക പ്രഭാഷണം നടത്തും.8ന് തിരുവാതിര,9.30 ന് തായമ്പക, 10.30 ന് മുല്ലയ്ക്കല്‍ പാട്ടിന് എഴുന്നെള്ളിപ്പ്,തുടര്‍ന്ന് ഈടും കൂറും,കളഭപ്രദക്ഷിണം,കളം പാട്ട്, തിരി ഉഴിച്ചില്‍, തേങ്ങയേറ് എന്നിവ നടക്കും.വിവിധ വഴിപാടുകളും ഇതോടനുബന്ധിച്ച് നടക്കും.