നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാനം നടന്നു.

0

ഡിഎം വിംസ് നഴ്‌സിംഗ് കോളേജിലെ രണ്ടാം ബാച്ച് ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ബിരുദ ദാനം നടന്നു.കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിന്റെയും ബിരുദാനത്തിന്റയും ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍.രേണുക നിര്‍വഹിച്ചു.മെഡിക്കല്‍ കോളേജ് ഡീന്‍ ഡോക്ടര്‍ ആന്റണി സില്‍വന്‍ ഡിസൂസ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് മാഗസിന്‍ പ്രകാശനം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍ നിര്‍വഹിച്ചു.തുടര്‍ന്ന് ആറാം ബാച്ച് ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥികളുടെ ലാംപ് ലൈറ്റിംഗ് സെറിമണിയും നടന്നു. നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുരേഷ് .കെ എന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ എ പി. കാമത്,അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശ്രീ.വിവിന്‍ ജോര്‍ജ്ജ്,വെസ്റ്റ് ഫോര്‍ട്ട് കോളേജ് ഓഫ് നേഴ്‌സിങ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഷെര്‍ലി പ്രകാശ്, ഡിഎം വിംസ് നഴ്‌സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ലിഡാ ആന്റണി,നഴ്‌സിങ് സൂപ്രണ്ട് ശ്രീ.ഗിരീഷ് ഉണ്ണികൃഷ്ണന്‍,പ്രൊഫ. പി.സി സുനിത, പ്രൊഫ. രാമുദേവി, മര്‍ലിന്‍ സൂസന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീ പ്രജിത് കുമാര്‍ ചടങ്ങിന് നന്ദി ആശംസിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!