പട്ടിക വര്‍ഗ യുവജന മേഖലയിലെ കുടുംബശ്രീയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി ജില്ലാ തല ഫുട്ബോള്‍ ടീം ഇറങ്ങുന്നു.മുപ്പതംഗ ടീമിനെയാണ് കുടുംബശ്രീ ഫെബ്രുവരി 22 ന് പുറത്തിറക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍ ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നിര്‍വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ മുഖ്യാതിഥിയാകും.ജില്ലയില്‍ കുടുംബശ്രീയുടെ രജിസ്റ്റര്‍ ചെയ്ത 130 ക്ലബ്ബുകള്‍ നിലവിലുണ്ട്.ഇവരുടെ പഞ്ചായത്ത്,താലൂക്ക്,ജില്ലാതല ടൂര്‍ണമെന്റ് സംഘടിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് കുടുംബശ്രീ 60 അംഗങ്ങള്‍ക്ക് പരിശീലനം നല്കി വന്നിരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.