തൊണ്ടാര്‍ ജലസേചനപദ്ധതി ആശങ്കവേണ്ടെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി

0

പദ്ധതിപ്രദേശം മന്ത്രി സന്ദര്‍ശിച്ചു. മൂളിത്തോട് പ്രദേശത്താണ് പദ്ധതി വരുന്നത്. എടവക തൊണ്ടര്‍നാട് വെള്ളമുണ്ട പഞ്ചായത്തുകളിലെ 1411 ഹെക്ടര്‍ സ്ഥലത്തുള്ള കര്‍ഷകര്‍ക്ക് ജലസേചനത്തിനും മറ്റും ഗുണപ്രദം ആകുന്ന പദ്ധതിയാണ് മൂളിത്തോട് പ്രദേശത്ത് വരുന്നത്. പദ്ധതിയുടെ സര്‍വ്വേ നടപടിയുടെ മുന്നോടിയായാണ് വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടി നേരിട്ട് സ്ഥലം സന്ദര്‍ശിച്ചത്.നിയോജക മണ്ഡലം എംഎല്‍എ ഒ ആര്‍. കേളുവും, ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു. മന്ത്രി വരുന്നതറിഞ്ഞ് ജനപ്രതിനിധികളും വീട്ടമ്മമാരും അടക്കം നൂറുകണക്കിന് ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടി.

Leave A Reply

Your email address will not be published.

error: Content is protected !!