എന്‍.സി.സി 5 കേരള ബറ്റാലിയന്‍ പ്രവര്‍ത്തനം തുടങ്ങി

0

സംസ്ഥാനത്തെ ഏറ്റവും വലിയ എന്‍.സി.സി. ബറ്റാലിയനായ 5 കേരള ബറ്റാലിയന്‍ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം കല്‍പ്പറ്റയില്‍ മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ഐക്യം, അച്ചടക്കം, രാജ്യസ്നേഹം, മതനിരപേക്ഷമായ വീക്ഷണം, കര്‍ത്തവ്യ ബോധം എന്നിവ ഉള്‍ക്കൊള്ളുന്ന സാമൂഹിക പ്രതിബദ്ധതയുളള ഒരു യുവതലമുറയെ വാര്‍ത്തെടുക്കാന്‍ എന്‍.സി.സി. കേഡറ്റുകള്‍ക്ക് സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂള്‍, കോളേജുകളിലെ 3520 കുട്ടികള്‍ക്ക് ഇവിടെ പരിശീലനം നല്‍കാന്‍ സാധിക്കും. കരസേനയുടെ പ്രാഥമിക പരിശീലനത്തിന് പുറമേ ക്യാമ്പ് പരിശീലനങ്ങളായ വാര്‍ഷിക ട്രെയിനിംഗ് ക്യാമ്പ് , ദേശീയ ക്യാമ്പുകള്‍ , സാഹസിക പരിശീലനങ്ങളായ ട്രെക്കിംഗ് ,ഫയറിംഗ് ,റോക്ക് ക്ലൈമ്പിംഗ് , പാരച്യൂട്ട് , തുടങ്ങിയവയിലും പരിശീലനം നല്‍കും. പരിസ്ഥിതി സംരക്ഷണം, രക്തദാനം ,ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ട്രാഫിക് ബോധവല്‍ക്കരണം തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!