പ്രകടനവും സമര പ്രഖ്യാപന കണ്‍വെന്‍ഷനും

0

മോട്ടോര്‍ തൊഴിലാളി കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി മാനന്തവാടി മുന്‍സിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ പ്രകടനവും സമര പ്രഖ്യാപന കണ്‍വെന്‍ഷനും നടത്തി. വിലക്കയറ്റം തടയുക, ഇന്ധന വില നിയന്ത്രണം പുനസ്ഥാപിക്കുക, ടാക്‌സ് വര്‍ദ്ധനവ് ഒഴിവാക്കുക, തൊഴിലാളി വിരുദ്ധമായ നിയമ ഭേദഗതി റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കണ്‍വെന്‍ഷന്‍. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു.ടി.എ.റെജി അദ്ധ്യക്ഷനനായിരുന്നു.ഷംസാദ്മരയ്ക്കാര്‍, എം.പി.ശശികുമാര്‍ ,കെ .ടി .നിസ്സാം, വിനോദ് തോട്ടത്തില്‍, കെ.വി.ഷിനോജ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!