ആശുപത്രി മാലിന്യങ്ങള്‍ വന്‍തോതില്‍ ജനവാസമേഖലയില്‍ തള്ളിയതായി പരാതി. കല്‍പ്പറ്റ മുട്ടില്‍ ചിലഞ്ഞിച്ചാലിലാണ് സംഭവം.ആശുപത്രിയിലെ സര്‍ജിക്കല്‍ മാലിന്യങ്ങളടക്കമാണ് ജനമേഖലയില്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്.ഏറെനാളായി ഉപയോഗമില്ലാതെ കാടുമൂടി കിടക്കുന്ന ഭൂമിയിലാണ് മാലിന്യം ഉപേക്ഷിച്ചത്. സമീപത്ത് മറ്റു തോട്ടങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നതായി ആരോപണമുണ്ട്. സിറിഞ്ചുകളും, മരുന്നുകളുമുള്‍പ്പടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന മാലിന്യങ്ങളാണ് ചിലഞ്ഞിച്ചാല്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രവര്‍ത്തകര്‍ കണ്ടതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് പഞ്ചായത്തു അധിക്യതരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ തോട്ടത്തിന്റെ പല ഭാഗത്തും വ്യാപകമായി മാലിന്യം കത്തിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മഴക്കാലമായല്‍ തോട്ടത്തിനു സമീപത്തെ നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന കുടിവെള്ള സംഭരണിയിലെക്കാണ് മാലിന്യം എത്തുന്നത്. രൂക്ഷമായ ദുര്‍ഗന്ധവും, പ്രദേശവാസികള്‍ക്ക് ചെറിച്ചിലടക്കം അലര്‍ജി രോഗങ്ങളും അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു. ഇതിനു സമീപത്തായി നൂറുകണക്കിനു വീടുകളുണ്ട്.മുമ്പും സമാന്തര സംഭവം ഇവിടെ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്തിന്റെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി..