നിലപാട് പുനപരിശോധിക്കണം
രാത്രിയാത്രാ നിരോധനം കോണ്‍ഗ്രസ്സും യു.ഡി.എഫും നിലപാട് പുനപരിശോധിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എ.ആന്റണി.മാനന്തവാടിയില്‍ നടന്ന ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാടിന്റെ വികസന കാര്യത്തില്‍ കക്ഷിരാഷ്ട്രീയം മറന്ന് യോജിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും കെ.എ.ആന്റണി.
രാത്രിയാത്ര നിരോധനം കര്‍മ്മസമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ നടപടി അംഗീകരിക്കാവുന്നതല്ല വികസന കാര്യത്തില്‍ ഒന്നിച്ചു നിന്ന് പേരാടേണ്ട ജനപ്രതിനിധി എന്ന നിലയില്‍ പദവിക്ക് യോജിക്കാത്തതാണ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നുള്ള രാജി.രാത്രിയാത്ര നിരോധനത്തിന്റെ കാര്യത്തിലും ബദല്‍ പാതയുടെ കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും കെ.എ.ആന്റണി കുറ്റപ്പെടുത്തി. ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് കാവാലം അദ്ധ്യക്ഷനായിരുന്നു.അഡ്വ: ജോര്‍ജ് വാതുപറമ്പില്‍, എന്‍.യു.വിന്‍സണ്‍, എ.പി.കുര്യക്കോസ്, എബി പൂ കൊമ്പില്‍, ജോര്‍ജ് ഊരാശേരി, കെ.എം.പൗലോസ്, ലാലി ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.വയനാടിന്റെ സമഗ്ര വികസനം ആവശ്യപ്പെട്ട് ഏപ്രിലില്‍ ജനകീയ പ്രക്ഷോഭ ജാഥ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.