മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും ബാവലിയിലും, ലഹരി കടത്ത് സംഘങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കിയതോടെ അധികൃതരുടെ കണ്ണ് വെട്ടിച്ച് കബനി പുഴയോരങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ സജീവമായി. പുഴയില്‍ ജലവിതാനം താഴ്ന്നതോടെയാണ് കഞ്ചാവ് ഉള്‍പ്പെടെ ലഹരി ഉല്പന്നങ്ങള്‍ പല വഴിക്കായി ബൈരക്കുപ്പയില്‍ നിന്ന് ഇക്കരെ എത്തിക്കുന്നത്.
പോലീസും എക്‌സൈസും തോണിക്കടവിലും വാഹനങ്ങളിലും പരിശോധന കര്‍ശനമാക്കിയതോടെ ലഹരി കടത്ത് സംഘങ്ങള്‍ അധിക്യതരുടെ കണ്ണ് വെട്ടിച്ച് മറ്റ് വഴി കളിലുടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കെത്തുകയാണ്. ചേകാടി മുതല്‍ കൊളവള്ളി വരെയുള്ള തീരപ്രദേശങ്ങളില്‍ കൃഷിയിടങ്ങള്‍ ആയതിനാല്‍ ഈ സംഘങ്ങള്‍ക്ക് ആരേയും ഭയക്കേണ്ടാതില്ല. കര്‍ണ്ണാടകയില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉല്പന്നങ്ങള്‍ പരിശോധനയില്ലാത്തതിനാല്‍ എളുപ്പത്തില്‍ പുല്‍പ്പള്ളി മേഖലയില്‍ എത്തിക്കാന്‍ കഴിയുന്നു.മുന്‍ കാലങ്ങളില്‍ തോണിയിലും കൊട്ട തോണികളിലും എത്തിച്ചിരുന്ന ലഹരി ഉല്പന്നങ്ങള്‍ എക്‌സൈസിന്റെ പരിശോധന കര്‍ശനമാക്കിയതോടെയാണ് ഈ സംഘങ്ങള്‍ പുഴയുടെ മറ്റ് പ്രദേശങ്ങളിലുടെ ലഹരി എത്തിക്കുന്നത് ഈ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസിനോ എക്‌സൈസിനോ കഴിയാത്ത അവസ്ഥയാണ്. കൊളവള്ളി മുതല്‍ ചേകാടി വരെ പ്രദേശങ്ങളില്‍ കൃഷിയും വനവുമായതിനാല്‍ ഈ സംഘങ്ങള്‍ക്ക് ആരെയും പരിശോധന ഭയക്കേണ്ടതില്ലെന്ന അവസ്ഥയാണ്.