ആറു മന്ത്രിമാര്‍ ഒന്നിച്ച് നാളെ ജില്ലയില്‍.

0

കല്‍പ്പറ്റ: ജില്ലയില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷത്തിനായി ആറു മന്ത്രിമാരും പ്രതിപക്ഷ നേതാവും ഒന്നിച്ച് വയനാട്ടില്‍. ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ചയാണ് മന്ത്രിമാര്‍ വൈത്തിരി വില്ലേജില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം രാവിലെ പത്തിന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിര്‍വഹിക്കും. തദ്ദേശ ഭരണ മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ആര്‍ദ്രം പദ്ധതിയും തദ്ദേശ സ്ഥാപനങ്ങളുമെന്ന വിഷയത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ സംസാരിക്കും. ഹരിത കേരളം മിഷനും തദ്ദേശ സ്ഥാപനങ്ങളുമെന്ന വിഷയത്തില്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാറും, പൊതുവിദ്യാഭ്യാസ യഞ്ജവും തദ്ദേശ സ്ഥാപനങ്ങളുമെന്ന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലും, ഗതാഗതവും തദ്ദേശ സ്ഥാപനങ്ങളുമെന്ന വിഷയത്തില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും സംസാരിക്കും. എംഎല്‍എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു എന്നിവരും പങ്കെടുക്കും.സംസ്ഥാനത്തെ എല്ലാ ത്രിതല പഞ്ചായത്തുകളില്‍ നിന്നുമുള്ള പ്രസിഡന്റുമാരും സെക്രട്ടറിമാരും മറ്റു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കം 3000ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും നയിക്കുന്ന സെമിനാറുകളും വിഷയാവതരണങ്ങളും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. വിവിധ കലാപരിപാടികളും ഉണ്ട്. പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമായി വിവിധ കലാ, കായിക മത്സരങ്ങളും സംഘടിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!