സമരം കടുപ്പിച്ച് യു.ഡി.എഫ്
മാനന്തവാടിയിലെ മാര്‍ക്കറ്റ് വിഷയം സമരം കടുപ്പിച്ച് യു.ഡി.എഫ്.ഇന്ന് നടന്ന ഭരണ സമിതി യോഗം ബഹിഷ്‌കരിച്ച യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുന്‍പില്‍ മത്സ്യം വിറ്റ് പ്രതിഷേധത്തിന്റെ വേറിട്ട മാതൃകയായി.അതെ സമയം പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഭരണപക്ഷം. മീന്‍ വിറ്റ് പ്രതിഷേധം മാനന്തവാടിക്കാര്‍ക്ക് വേറിട്ട മാതൃകയുമായി.
കഴിഞ്ഞ ദിവസം മാനന്തവാടിയിലെ മാര്‍ക്കറ്റില്‍ നിന്നും വിഷം കലര്‍ന്ന മത്സ്യം വിറ്റതും കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍മ്മാണത്തിലിരിക്കുന്ന മാര്‍ക്കറ്റ് തുറന്നുകൊടുക്കാത്തതുമാണ് പ്രതിഷേധത്തിന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പ്രചോദനമായത്.ഭരണ സമിതി യോഗം തുടങ്ങി 10 മിനുട്ട് കഴിഞ്ഞ് ഹാളിലെത്തിയ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അടിയന്തര പ്രാധാന്യത്തോടെ മാര്‍ക്കറ്റ് വിഷയം പരിഗണനക്കെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് കൂട്ടാകാതെ അജണ്ട വായിച്ച് ഭരണപക്ഷം നടപടികള്‍ പൂര്‍ത്തികരിക്കാന്‍ തുടങ്ങിയതോടെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ വാഗ്വാദത്തില്‍ എത്തി യോഗം ബഹിഷ്‌ക്കരിച്ച യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭക്ക് മുന്‍പില്‍ മത്സ്യം വിറ്റ് പ്രതിഷേധിക്കുകയുണ്ടായി അതെ സമയം പ്രതിപക്ഷത്തിന്റെത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മലിനീകരണ ബോര്‍ഡിന്റെയും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാര്‍ക്കറ്റ് ഉടന്‍ തുറന്നുകൊടുക്കുമെന്നും ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് പറഞ്ഞു. പ്രതിപക്ഷവും ഭരണപക്ഷവും എന്തു തന്നെ പറഞ്ഞാലും മാനന്തവാടി മാര്‍ക്കറ്റിലെ വിഷയം വരും ദിവസങ്ങളിലും ചൂടെറിയ ചര്‍ച്ചകള്‍ക്ക് വേദിയാകുമെന്ന കാര്യം ഉറപ്പ്.