കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ 24 ന് മുമ്പ് അപേക്ഷിക്കണം

0

ജില്ലയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് സാച്ചുറേഷന്‍ സ്‌കീം നടപ്പിലാക്കുമെന്ന് എ ഡി എം തങ്കച്ചന്‍ ആന്റണി.സംസ്ഥാന കൃഷി വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം നബാര്‍ഡ്, ജില്ലാ ലീഡ് ബാങ്ക്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധന വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്.
പ്രധാനമന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി യോജനയില്‍ സാമ്പത്തിക സഹായം ലഭിച്ച അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും ഈ മാസം24 ന് മുമ്പായി നിബന്ധനകള്‍ക്ക് വിധേയമായി കെ.സി.സി വായ്പ ലഭ്യമാക്കും.

ഡയറി,മൃഗസംരക്ഷണം,മത്സ്യബന്ധനം,എന്നിവയ്ക്കുള്ള പ്രവര്‍ത്തന മൂലധനത്തിനും കെസിസി വായ്പ ലഭ്യമാണ്. അര്‍ഹരായ കര്‍ഷകര്‍ എത്രയും വേഗം വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്.കൃത്യമായി ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കുന്നവര്‍ക്ക് 3 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ 4% പലിശയില്‍ ലഭിക്കും.1.60 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ഈട് നല്കേണ്ടതില്ല. ജില്ലയിലെ എല്ലാ വാണിജ്യബാങ്കുകള്‍ സഹകരണബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ മുഖേന ഈ വായ്പ ലഭ്യമാണ്. വായ്പ എടുക്കാത്ത അര്‍ഹതപ്പെട്ട കര്‍ഷകര്‍ അവരുടെ കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം ലഭ്യമാക്കുന്ന ബാങ്ക് ശാഖയില്‍ വായ്പ്പ ക്ക് അപേക്ഷ സമര്‍പ്പിക്കാ വുന്നതാണ്. എ ഡി എം തങ്കച്ചന്‍ ആന്റണിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ , നബാര്‍ഡ് ഡിഡിഎം. കൃഷി, ഡയറി, മൃഗസംരക്ഷണം, മത്സ്യബന്ധന വകുപ്പ് മേധാവികള്‍ ജില്ലയിലെ പ്രമുഖ ബാങ്കുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!