സംസ്ഥാന ബജറ്റ് ജീവനക്കാര്‍ക്ക് എതിര്
ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് എതിരാണ് ബജറ്റ് എന്ന് എന്‍.ജി.ഒ.അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ്. അസോസിയേഷന്റെ നേതൃത്വത്തില്‍ മാനന്തവാടി താലൂക്ക് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയമന നിരോധനം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഇത്തവണത്തെ ബജറ്റെന്നും മോബി ഷ് പറഞ്ഞു. മാനന്തവാടി ബ്രാഞ്ച് പ്രസിഡന്റ് എന്‍.വി.അഗസ്റ്റ്യന്‍ അദ്ധ്യക്ഷനായിരുന്നു.കെ.ടി.ഷാജി, ആര്‍.പി.നളിനി,അബ്ദുള്‍ ഗഫൂര്‍, ബേബി പേടപ്പാട്ട്, എം.എം. ബൈജു, ശരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.