സിസി റ്റി വി ക്യാമറകള്‍ സ്ഥാപിച്ചു

0

വ്യാപാരി വ്യവസായി ഏകോപന സമിതി നെടുങ്കരണ യൂണിറ്റ് മുന്‍കൈയ്യെടുത്ത് ടൗണില്‍ സിസി റ്റി വി ക്യാമറകള്‍ സ്ഥാപിച്ചു. മുപ്പൈനാട് പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. എം വി ബിജു സ്വിച്ച് ഓണ്‍ ചെയ്തു. തുടര്‍ച്ചയായി കടകളില്‍ മോഷണ സംഭവങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് സംഘടന മുന്‍കൈയ്യെടുത്ത്് സി സി റ്റി വി ക്യാമറകള്‍ സ്ഥാപിച്ചത്. പ്ലാസ്റ്റിക് നിരോധനം,പരിസര ശുചീകരണം എന്നീ വിഷയങ്ങളില്‍ ബോധവല്‍കരണ ക്ലാസും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ഫ്രാന്‍സിസ് അധ്യക്ഷനായിരുന്നു. അഷ്‌റഫ്,മുനീര്‍,ഷമീര്‍, ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!