വയനാട്ടില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിന് കാത്തിരിക്കുന്നത് 94020 പേര്‍.ഒ.ആര്‍.കേളു എ.ല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി റ്റി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചതാണിത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 1509 പേര്‍ക്ക് തൊഴില്‍ നല്‍കി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ കരാര്‍, ദിവസ വേതനവ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 1954 ലെ കമ്പല്‍സറി നോട്ടിഫിക്കേഷന്‍ വേക്കന്‍സീസ് ആക്ട് പ്രകാരം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ അറിയിക്കാന്‍ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും റ്റി പി രാമകൃഷ്ണന്‍ അറിയിച്ചു.