അയ്യപ്പനും കോശിയും സച്ചിയുടെ തിരക്കഥ

0

അയ്യപ്പനും കോശിയും സച്ചി തിരക്കഥ എഴുതിന സംവിധാനം ചെയ്തചിത്രമാണ്. അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം
സച്ച് സംവിധാനം ചെയുന്ന ചിത്രമാണ് അയ്യപ്പനും കോശിയും മികച്ച പ്രേക്ഷക പ്രതികരണമാണം ലഭിച്ചു കൊണ്ട് മുന്നേറുകയാണ് അയ്യപ്പനും കോശിയും എന്ന ചിത്രം. പൃഥ്വിരാജ്, ബിജു മേനോന്‍ കൂട്ടുകെട്ട് പുതുമയാര്‍ന്ന തലത്തില്‍ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍.ഈ പുതുമ സിനിമയില്‍ ഉടനീളം നിലനിര്‍ത്താന്‍ സംവിധായകന് കഴിയുന്നുമുണ്ട്. ഗ്രാമ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.അട്ടപ്പാടിയുടെ വശ്യ മനോഹാരിത സിനിമയില്‍ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകന് ആസ്വദിക്കാന്‍ സാധിക്കുന്നു.സുദീപ് ഇളമണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അയ്യപ്പനും കോശിയും ഒരഡാര്‍ മാസ് എന്റര്‍ടെയ്നര്‍ ചിത്രമാണ്. അട്ടപ്പാടിയിലെ പോലീസ് ഉദ്യോഗസ്ഥനായ എസ് ഐ അയ്യപ്പന്‍ നായരും, പട്ടാളത്തില്‍ നിന്നും വിരമിച്ച കട്ടപ്പനക്കാരന്‍ കോശി കുര്യനും തമ്മിലുള്ള പകരംവീട്ടലും, പ്രതികരവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഒരു പരുധി വരെ അയ്യപ്പനും കോശിക്കും അപ്പുറം ഈ സിനിമ സംസാരിക്കുന്നതും കാണിക്കുന്നതും നിലനില്‍പ്പിന് വേണ്ടി പൊരുതുന്നവരുടെ ജീവിതമാണ്.മനുഷ്യ സഹജമായ ദേഷ്യം, പക, പ്രതികാരം എന്നീ വികാരങ്ങള്‍ക്കുമപ്പുറം രണ്ട് വ്യവസ്ഥിതികള്‍ തമ്മിലുണ്ടാകുന്ന സംഭവബഹുലമായ പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. ഒരു ചെറിയ നിയമലംഘനവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കോശി കുര്യന്‍ എന്ന കഥാപാത്രം അട്ടപ്പാടിയിലൂടെ യാത്ര ചെയ്യുമ്‌ബോള്‍ അവിചാരിതമായി എക്‌സൈസ് പരിശോധനയുണ്ടാകുന്നു. പരിശോധനയില്‍ കോശിയുടെ കാറില്‍ നിന്നും അളവില്‍ കവിഞ്ഞ മദ്യം കണ്ടെത്തുന്നു. ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ എസ്ഐ അയ്യപ്പന്‍ നായര്‍ കോശിയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. എന്നാല്‍ അയ്യപ്പന്‍ നായര്‍ കരുതിയിരുന്നതുപോലെ ചില്ലറക്കാരനായിരുന്നില്ല കോശി കുര്യന്‍. കട്ടപ്പനക്കാരന്‍ കുര്യന്‍ ജോണിന്റെ മകന്‍ കോശി കുര്യന്‍ പണം കൊണ്ടും പവറുകൊണ്ടും അയ്യപ്പന്‍ നായര്‍ ചിന്തിക്കുന്നതിലും വളരെ മുകളിലായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മിലുണ്ടാകുന്ന സംഘട്ടന രംഗങ്ങളും വളരെ മികച്ച രീതിയിലാണ് സച്ചി അവതരിപ്പിച്ചിരിക്കുന്നത്.സച്ചിയുടെ സംവിധാനവും, സുദീപ് ഇളമാണിന്റെ ഛായാഗ്രഹണവും പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ജേക്‌സ്ബ ജോയ്യുടെ സംഗീതമാണ്.

സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ചാടുതലായര്‍ന്ന സംഗീതവും പശ്ചാത്തല സംഗീതവുമാണ് ജേക്‌സ് ബിജോയ് ഒരുക്കിയിരിക്കുന്നത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടെങ്കിലും അത് പ്രേക്ഷകര്‍ ചിന്തിക്കാത്ത തരത്തിലാണ് സച്ചി കഥ പറഞ്ഞുപോകുന്നത്. കാമ്ബുള്ള കഥയും ഗൗരവമുള്ള വിഷയവുമാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സച്ചി കൈകാര്യം ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. കട്ടത്താടിയിലുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സ്‌ക്രീനില്‍ ബിജു മേനോന്‍ തന്നെയാണ് സ്‌കോര്‍ ചെയ്യുന്നത്.മൂന്ന് മണിക്കൂര്‍ എല്ലാം മറന്ന് ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമായി അയ്യപ്പനും കോശിക്കും ടിക്കറ്റെടുക്കാം

Leave A Reply

Your email address will not be published.

error: Content is protected !!