തുപ്പല്‍ നിരോധനം: ആദ്യം ബദല്‍ സംവിധാനം വേണം

0

ബത്തേരി ടൗണടക്കം പൊതുഇടങ്ങള്‍ തുപ്പിയും മലമൂത്ര വിസര്‍ജ്ജനം ചെയ്തും മലിനമാക്കുന്നതിന്നെതിരെ പിഴ ചുമത്താനുള്ള നീക്കത്തിന്നിടെ പൊതുജനങ്ങള്‍ക്കാവശ്യമായ സൗകര്യം ഒരുക്കണമെന്ന് ആവശ്യം. ടൗണില്‍ വിവിധ ഇടങ്ങളില്‍ പൊതു ശൗചാലയമടക്കം സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം.പ്രതിവിധി കാണാതെ പിഴയീടാക്കിയാല്‍ ടൗണില്‍ എത്തുന്ന രോഗികളും മുതിര്‍ന്നവരുമെല്ലാം പ്രതിസന്ധിയിലാവും.

ബത്തേരി ടൗണടക്കം പൊതു ഇടങ്ങള്‍ തുപ്പിയും മലമൂത്ര വിസര്‍ജ്ജനം ചെയ്തും വൃത്തികേടാക്കിയാല്‍ ഈ മാസം 15 മുതല്‍ പിഴ ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം. ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലമായും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ തീരുമാനത്തെ അനുകൂലിച്ചുള്ള അഭിപ്രായമാണ് പൊതുവേയുള്ളത്. പക്ഷേ ടൗണില്‍ നിയമം നടപ്പില്‍ വരുത്തുമ്പോള്‍ അതിനുള്ള സംവിധാനങ്ങളും ഒരുക്കണമെന്ന ആവശ്യവും മറുവശത്തുനിന്നുമുയരുന്നുണ്ട്. നിലവില്‍ കോട്ടക്കുന്ന്, ചുങ്കം പരിസരങ്ങളില്‍ പൊതുശൗചാലയം അടക്കമുള്ള സംവിധാനങ്ങള്‍ ഇല്ല. ഈ സാഹചര്യത്തില്‍ ടൗണിലെത്തുന്ന പലരും ടൗണിനോട് ചേര്‍ന്ന ലിങ്ക് റോഡുകളുടെ ഓരങ്ങളിലാണ് കാര്യംസാധിക്കുന്നത്. ഇതിനുപുറമെ രോഗികളായവും പ്രായമായവരും എത്തുന്ന ടൗണില്‍ പൊതുശൗചാലയങ്ങള്‍ ഒരുക്കിയതിനുശേഷം മാത്രമേ നിയമം നടപ്പിലാക്കാവൂ എന്ന ആവശ്യമാണ് ഉയുരന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!