ശോഭയുടെ മരണം മുഴുവന്‍ പ്രതികളെയും പിടികൂടണം: ആക്ഷന്‍ കമ്മിറ്റി.
കുറുക്കന്‍മൂല കോളനിയിലെ ശോഭയുടെ മരണം മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ആക്ഷന്‍ കമ്മിറ്റി.സംശയ സാഹചര്യത്തില്‍ ലഭിച്ച മൊബൈല്‍ ചിപ്പ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയതായും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെങ്കില്‍ പ്രത്യക്ഷ സമരമെന്നും ആക്ഷന്‍ കമ്മിറ്റി.
ശോഭയെ രാത്രിയില്‍ വിളിച്ചിറക്കി കൊണ്ട് പോയ സംഘത്തിന്റെ പങ്ക് അന്വേഷിക്കണം.മദ്യവും മയക്ക് മരുന്നും നല്‍കി ആദിവാസി യുവതികളെ വശംവദരക്കുനസംഘം കുറുക്കന്‍മൂലയില്‍ സജീവമാണ്. ശോഭയുടെ ഗതി ഇനി ഒരു ആദിവാസി യുവതികള്‍ക്കും വരാന്‍ പാടില്ല. പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത് വൃക്തി സ്ഥലമുടമയാണ് മരണത്തിന് പിന്നില്‍ മറ്റ് പലരുമുണ്ടെന്നത് വ്യക്തമാണ്. മരിച്ചു കിടക്കുന്ന സ്ഥലത്ത് ഒരു കാരണവശാലും ശോഭ പോകേണ്ടതില്ല. കാട് മൂടിയ പ്രദേശമാണ് അവിടം അതുകൊണ്ട് തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ട.് പ്രദേശത്തെ ഒരു വീട്ടില്‍ രക്തകറ കണ്ടിട്ടുമുണ്ട് അവിടെ നിന്നാണ് മൊബൈല്‍ ചിപ്പ് ലഭിച്ചത്. ശോഭയുടെ മരണത്തിന്റെ ദുരൂതയകറ്റാന്‍ പോലീസിന് ബാധ്യതയുണ്ട് അത് കൊണ്ട് തന്നെ കേസില്‍ അകപ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു .വാര്‍ത്താ സമ്മേളനത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കണ്‍വീനര്‍ ഷാജി പൊന്‍പാറ, സിന്ധു കളപ്പുര കോളനി, ഷീബ, ലീല, എല്‍ദോ നട്ടുക്കര തുടങ്ങിയവര്‍ പങ്കെടുത്തു.