അജ്ഞാത വന്യജീവി വളര്‍ത്തുനായയെ കൊന്നു പാതി ഭക്ഷിച്ചു. സുല്‍ത്താന്‍ ബത്തേരി സത്രംകുന്നിലാണ് കഴിഞ്ഞദിവസം രാത്രി വന്യജീവി നായയെ കൊന്നത്. പുലിയാണ് നായയെ കൊന്നതെന്ന് വനംവകുപ്പ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വനംവകുപ്പ് ക്യാമറകളും സ്ഥാപിച്ചു.
സ്ത്രംകുന്ന് വാര്യംകണ്ടി അബ്ദുള്ളയുടെ നായയെയാണ് അജ്ഞാത വന്യജീവി കൊന്ന് പാതി ഭക്ഷിച്ചത്. കൂടിനുസമീപത്ത് കെട്ടിയിട്ടിരുന്ന നായയെയാണ് വന്യജീവിപിടികൂടിയത്. സംഭവമറിഞ്ഞ് വനംവകുപ്പും സ്ഥലത്തെത്തി. പ്രാഥമിക പരിശോധന നടത്തി നായയെ കൊന്നത് പുലിയാണന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകളും വനംവകുപ്പ് സ്ഥാപിച്ചു.ബത്തേരി ടൗണിനോട് ചേര്‍ന്നുള്ള സത്രംകുന്നില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുകയും ഒരു അംഗനവാടിയും പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് പുലി നായയെ പിടികൂടി പാതിഭക്ഷിച്ചത്. ഇതോടെ പ്രദേശത്തെ ജനങ്ങള്‍ ഭയപ്പാടിലാണ്. പുലിയെ പിടികൂടി ഭയാശങ്കഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.