മൊതക്കര റേഷന്‍ കവര്‍ച്ച: പിന്നില്‍ വന്‍ സംഘം
പ്രമാദമായ മൊതക്കര റേഷന്‍ കവര്‍ച്ച കേസില്‍ റേഷന്‍ കടയുടമയുടെ പേരില്‍ വെള്ളമുണ്ട പൊലീസ് കേസെടുത്തു. റേഷന്‍ കവര്‍ച്ച സംബന്ധിച്ച് കടയുടമ നല്‍കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞു.മാസങ്ങളായി തുടരുന്ന റേഷന്‍ തിരുമറി മറച്ചുവെക്കാനാണ് വ്യാജ പരാതി നല്‍കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതലും ആദിവാസികള്‍ കാര്‍ഡുടമകളായ മൊതക്കര റേഷന്‍കടയില്‍ മാസങ്ങളായി തുടരുന്ന റേഷന്‍വെട്ടിപ്പിന്റെ കഥയാണ് ഇതോടെ പുറത്തായത്. സ്റ്റോക്കിലും സ്റ്റോക്ക് സംബന്ധിച്ച കണക്കിലും, മാസങ്ങളായ് കടയുടമ നടത്തിയ തട്ടിപ്പുകള്‍ താലൂക്ക്് സപ്ലൈ ഓഫീസിന്റെ ശ്രദ്ധയില്‍ എന്തുകൊണ്ട് പെടാതെ പോയി എന്നത് വലിയ ചോദ്യ ചിന്ഹമാവുകയാണ്.
റേഷന്‍ സാധനങ്ങളുടെ തിരിമറി ഒളിച്ചുവെക്കന്‍ കടയുടമ നടത്തിയ നാടകമാണ് പരാതിക്കി പിന്നിലെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്.