ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

0

കാട്ടിക്കുളം വെള്ളാഞ്ചേരി വെണ്ടേക്ക് പരിസരത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു.
പാല്‍ വെളിച്ചം കാവിക്കല്‍ കാട്ടുങ്ങല്‍ വീട്ടില്‍ രവി – സാവിത്രി ദമ്പതികളുടെ മകന്‍ മണികണ്ഠന്‍ ആണ് മരിച്ചത്.പരിക്കേറ്റ യാത്രക്കാരി പനവല്ലി കപ്യാര്‍മല മേരിമനോജ് ജില്ലാശുപത്രിയില്‍ ചികിത്സ തേടി.ഇന്നലെ വാഹനത്തിനടിയില്‍പ്പെട്ട മണികണ്ഠനെ ജില്ലാശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം വിംസ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!