ലഹരിക്കച്ചവടത്തിന് ലക്ഷ്മണ രേഖ
വെള്ളമുണ്ട പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നൂറു വാര അകലെ ഇനി യെല്ലോ ലൈന്‍. ദൂരപരിധിക്ക് ഉള്ളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തിയാല്‍ കടുത്ത ശിക്ഷ.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രം,എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ സംയുക്തമായാണ് വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നൂറു വാര അകലെ മഞ്ഞ വര സ്ഥാപിച്ചത്.ഉദ്ഘാടനം വെള്ളമുണ്ടയില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രം,എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ സംയുക്തമായാണ് വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നൂറു വാര അകലെ മഞ്ഞ വര സ്ഥാപിച്ചത്.പുകയില ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നതും ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിച്ചു കൊണ്ടാണ് പ്രവര്‍ത്തനം. ദൂര പരിധിക്കുള്ളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുകയോ ഉപയോഗിക്കുകയും ചെയ്താല്‍ കടുത്ത ശിക്ഷ ഉറപ്പാക്കും. സ്‌കൂള്‍ അധികൃതരുടെ സഹകരണത്തോടെഎന്‍എസ്എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവരും ഈ പരിപാടിയില്‍ പങ്കാളികളാകും. വെള്ളമുണ്ടയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനപ്രതിനിധികള്‍,മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍, വെള്ളമുണ്ട ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുധ,ആരോഗ്യ വകുപ്പ് ജീവനക്കാര്‍, എക്‌സൈസ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.