ഏകോപനമാവണം ലക്ഷ്യം മന്ത്രി കെ.കെ.ഷൈലജ

0

വൈവിധ്യങ്ങളുടെ ഏകോപനമാവണം പഠന ക്യാമ്പുകളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍.മാനന്തവാടി എം.ജി.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംസ്ഥാന കബ്ബ് ബുള്‍ബുള്‍ ഉത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.നാല് ദിവസമായി നടന്നു വന്ന ക്യാമ്പ് സമാപിച്ചു.

വ്യത്യസ്ഥമായ ഭാഷ,വേഷം, സംസ്‌കാരം,ആചാരം തുടങ്ങിയവയെല്ലാം ഒന്നിക്കുന്ന വൈവിധ്യങ്ങളുടെ ഏകോപനമുണ്ടാവണം. ജാതി മത ചിന്തകള്‍ക്കതീതമായി ഇന്ത്യ ഒന്നാണെന്ന ചിന്താഗതി വളര്‍ന്നു വരണം.അത്തരം ചിന്തകള്‍ കുട്ടികളില്‍ ചെലുത്താന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയണമെന്നും ശൈലജ ടീച്ചര്‍
പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കാന്‍ എം ജി എമ്മിലെ കുട്ടികള്‍ നിര്‍മ്മിച്ച ചേളാവിന്റെയും അനാഥ ബാല്യങ്ങളെ സംരക്ഷിക്കുവാനായി നിര്‍മ്മിച്ച് വിതരണം നടത്തുന്ന ചൂച്ചി പാവകളുടെയും വിതരണ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവിജ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ സുരേന്ദ്രന്‍ , സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സഖറിയ വെളിയത്ത്. പ്രധാന അധ്യാപകന്‍ മാത്യു സഖറിയ സ്‌കൗട്ട് ആന്റ് ഗൈഡ്സ് സംസ്ഥാന ഭാരവാഹികളായ പി പ്രശാന്ത്, വി.എം ബാലകൃഷ്ണന്‍ , തുടങ്ങിയവര്‍ സംസാരിച്ചു. 1200 കുട്ടികള്‍ പഠനോത്സവത്തില്‍ പങ്കാളികളായി.

Leave A Reply

Your email address will not be published.

error: Content is protected !!