കേരളത്തെ തോല്‍പ്പിച്ച് കര്‍ണ്ണാടക ചാമ്പ്യന്‍മാരായി

0

ഇന്റര്‍ സ്റ്റേറ്റ് റെക്ടാങ്കിള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തെ തോല്‍പ്പിച്ച് കര്‍ണ്ണാടക ചാമ്പ്യന്‍മാരായി.കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള കായികതാരങ്ങള്‍ പങ്കെടുത്തു. ഫിസിക്കലി ചാലഞ്ച്ഡ് ആള്‍ സ്‌പോര്‍ട്‌സ് അസോസിയേഷനാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

ശാരീരിമായി വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള ഇന്റര്‍‌സ്റ്റേറ്റ് റെക്ടാങ്കിള്‍ 20-20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ആദ്യമായാണ് വയനാട് വേദിയാകുന്നത്. കേരളം, കര്‍ണാടക പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് നടന്നത്. ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ 148 റണ്‍സിന് തോല്‍പ്പിച്ചാണ് കര്‍ണ്ണാടക ടീം വിജയികളായത്. ഓപ്പണര്‍ മഞ്ജുനാഥ പുറത്താകാതെ നേടിയ 97 റണ്‌സാണ് കര്‍ണ്ണാടകക്ക് വിജയമൊരുക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!