സപ്ലൈകോ ഔട്ട്‌ലെറ്റില്‍ ആവശ്യസാധനങ്ങളില്ല

0

ആവശ്യസാധനങ്ങള്‍ ഇല്ലാതായതോടെ പൊതുജനങ്ങള്‍ ആശ്രയിക്കുന്ന സ്പ്ലൈകോ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണ പരാജയത്തിലേക്ക്. കഴിഞ്ഞ നാലുമാസത്തിനിടയില്‍ പൂര്‍ണ്ണമായും സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് വിരലിലെണ്ണാവുന്ന ദിവസം മാത്രം. പൊതുമാര്‍ക്കറ്റിലെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ആരംഭിച്ച സംവിധാനം മാനേജ്മെന്റിന്റെ നയങ്ങള്‍കാരണം അടച്ചുപൂട്ടേണ്ടിവരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

കഴിഞ്ഞ കുറേ ദിവസങ്ങളായി ചെറുപയര്‍, കടല, മല്ലി എന്നിവ ഔട്ട്ലെറ്റുകളില്‍ ഇല്ല. മുളക്, പരിപ്പ്, വന്‍പയര്‍, അരി, മൈദ, റവ എന്നിവ ഏതുനിമിഷവും തീരാം എന്ന അവസ്ഥയാണ്. തീരുന്ന സാധനങ്ങള്‍ ഇനി എന്നെത്തുമെന്ന് ആര്‍ക്കും പറയാനുമാവില്ല. സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സാധനങ്ങള്‍ ഇല്ലാത്തത് കനത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സാധനങ്ങല്‍ ഇല്ലാത്തതിനാല്‍ ആളുകള്‍ ഔട്ട്ലെറ്റുകളില്‍ വന്ന് നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്. പലസാധനങ്ങള്‍ക്കും പൊതുമാര്‍ക്കറ്റിലെ വിലതന്നെ നല്‍കി വാങ്ങുകയും വേണം. സാധനങ്ങള്‍ ഇല്ലാതായതോടെ ഔട്ട്ലെറ്റുകളുടെ വരുമാനം കുറയാനും ഇത് ഇവിടെ ജോലിയെടുക്കുന്നവരുടെ തൊഴിലിനും ഭീഷണിയാവുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!